Monday, November 25, 2024

മുലായം സിംഗ് യാദവ് അന്തരിച്ചു: വിടവാങ്ങിയത് ദേശീയ രാഷ്ട്രീയത്തിലെ അതികായകൻ

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് ഏറെ നാളുകളായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. 82 വയസായിരുന്നു അദ്ദേഹത്തിന്.

ശ്വാസതടസ്സവും മൂത്രാശയ അണുബാധയും ഉണ്ടായിരുന്നതിനാൽ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിദഗ്ധന്റെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഐ സി യുവിലേക്കു മാറ്റുകയും ജീവൻ രക്ഷാ മരുന്നുകൾ നൽകുകയറും ചെയ്തിരുന്നു എന്ന് മേദാന്ത ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന മുലായം1989-ൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള ലോക്‌സഭാ അംഗം കൂടിയാണ് അദ്ദേഹം .1989 മുതൽ 2007 വരെ തുടർച്ചയായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു മുലായം.1996 മുതൽ 1998 വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും മുലായം സിംഗ് യഥവ് പ്രവർത്തിച്ചു.

Latest News