മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ 11.30ന് തുറക്കും. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തുക. ആദ്യ രണ്ട് മണിക്കൂറില്‍ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം 1,000 ഘനയടിയായി ഉയര്‍ത്തും.
ക്രമീകരണങ്ങള്‍ തയാറെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് 137.25 അടിയാണ്.
അതേസമയം, ഇടുക്കി ഡാമും തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.