മുംബൈയിലെ താജ് ഹോട്ടല്‍ തകര്‍ക്കാന്‍ ശ്രമം നടത്തുമെന്ന് കാണിച്ച് പൊലീസിന് ഭീഷണി സന്ദേശം. രണ്ട് പാകിസ്താന് പൗരന്മാർ നഗരത്തിലെത്തുമെന്നും ഇവര്‍ താജിൽ സ്ഫോടനം നടത്തുമെന്നുമാണ് ഭീഷണി. സംഭവത്തില്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
മുകേഷ് സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ കൺട്രോൾ റൂമിലേക്ക് ഫോണിൽ വിളിച്ചാണ് ഭീഷണി സന്ദേശമറിയിച്ചത്. “പാകിസ്താനിൽ നിന്നുള്ള രണ്ട് പേർ കടൽ മാർഗം ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ച് നഗരത്തിലെ പ്രധാന ഹോട്ടലായ താജിൽ സ്ഫോടനം നടത്തും” ഭീഷണി സന്ദേശത്തില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാന്താക്രൂസിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്നുള്ള 35 കാരനായ ജഗദംബ പ്രസാദ് സിംഗ് എന്നയാളാണ്വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി. നേരത്തെയും ഹോട്ടലിന് സമാനമായ ഭീഷണി കോളുകൾ വന്നിട്ടുണ്ട്.