മലേഷ്യയിലെ ക്വാലാലംപൂരില്‍ മതനിന്ദ ആരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു. കോമഡി ക്ലബ്ബില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇസ്ലാമിനെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 26കാരിയായ സിതി നുറമിറ അബ്ദുള്ളയാണ് അറസ്റ്റിലായത്. മുസ്ലീങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഇവര്‍ നിഷേധിച്ചു.
പരിപാടിയ്ക്കിടെ ഹിജാബ് ഊരിമാറ്റി ചെറിയ വസ്ത്രം ധരിച്ച് പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെടുകയും, അതുവഴി ഇസ്ലാമിനെ അപമാനിച്ചുവെന്നുമാണ് പ്രധാന ആരോപണം. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് ഇവര്‍ക്കെതിരെ പരാതി പോലീസിന് ലഭിക്കുന്നത്. പരിപാടി അവതരിപ്പിക്കുമ്പോള്‍ സിതി ഹിജാബാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ അല്‍പ്പസമയത്തിനുള്ളില്‍ ഇവര്‍ ഇത് ഊരിമാറ്റുന്നതും കാണാം.
സംഭവം വിവാദമായതോടെ ഇവര്‍ പങ്കെടുത്ത പരിപാടിയും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. കേസില്‍ കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നിലവില്‍ 3.5 ലക്ഷത്തോളം രൂപ കെട്ടിവച്ച് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. രാജ്യം വിടില്ലെന്ന് ഉറപ്പാക്കാന്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു.