Friday, March 14, 2025

മുസ്ലീങ്ങളും മാർപാപ്പയുടെ സുഖപ്രാപ്തിക്കായി പ്രാർഥിക്കുന്നു: ബാഗ്ദാദിലെ കൽദായ പാത്രിയർക്കീസ്

മുസ്ലീങ്ങൾ പോലും മാർപാപ്പയുടെ സുഖപ്രാപ്തിക്കായി പ്രാർഥിക്കുന്നുവെന്ന് ബാഗ്ദാദിലെ കൽദായ പാത്രിയർക്കീസ് ​​കർദിനാൾ ലൂയിസ് റാഫേൽ സാക്കോ. മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

“മാർപാപ്പയുടെ ആരോഗ്യാവസ്ഥ എങ്ങനെയുണ്ടെന്നറിയാൻ നിരവധി മുസ്ലീങ്ങൾ എല്ലാ ദിവസവും എന്നെ ബന്ധപ്പെടുന്നുണ്ട്. 2021 മാർച്ചിൽ പരിശുദ്ധ പിതാവ് ഇവിടേക്കു നടത്തിയ യാത്രയുടെ ഓർമ്മകൾ അവർ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ആരും അത് മറക്കില്ല. ആക്രമണങ്ങളോ, ബോംബുകളോ, യുദ്ധത്തിൽ മരണങ്ങളോ ഇല്ലാതെ പറുദീസയിലാണെന്നു ഞങ്ങൾക്കു തോന്നിയ മൂന്നു ദിവസങ്ങളായിരുന്നു അത്” – കർദിനാൾ സാക്കോ വ്യക്തമാക്കി.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും ബുദ്ധമതക്കാരും പരിശുദ്ധ പിതാവ് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി ഒരുമിച്ചു പ്രാർഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News