Wednesday, April 2, 2025

ഭൂകമ്പ പ്രതിസന്ധികൾക്കിടയിലും മ്യാൻമർ സൈന്യം ഇപ്പോഴും പട്ടണങ്ങളിൽ ബോംബിടുന്നുവെന്ന് വിമതർ

ഭൂകമ്പത്തിൽ മ്യാൻമാർ തകർന്നിരിക്കുമ്പോഴും സൈന്യം ഇപ്പോഴും പട്ടണങ്ങളിൽ ബോംബിടുന്നുവെന്ന് ആരോപിച്ച് വിമതർ. മ്യാൻമറിലെ സൈനിക നിയന്ത്രണത്തിലുള്ള സർക്കാരിനെതിരായ സായുധ പ്രതിരോധ പ്രസ്ഥാനം ഞായറാഴ്ച ഗ്രാമങ്ങളിൽ വ്യോമാക്രമണം നടത്തിയതായാണ് വിമതർ പറയുന്നത്. സൈനിക ഭരണകൂടത്തെ വിമർശിച്ചുകൊണ്ടായിരുന്നു വിമതർ ഇക്കാര്യം അറിയിച്ചത്. ഏകദേശം 1,700 പേർ കൊല്ലപ്പെട്ട ഭൂകമ്പത്തിൽ രാജ്യം വിറങ്ങലിച്ചുനിൽക്കുകയാണ്.

“ഭൂകമ്പത്തിൽ ജനങ്ങൾ വളരെയധികം ദുരിതം അനുഭവിക്കുമ്പോഴും, സൈനിക ഭരണകൂടം സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നത് തുടരുന്നു” എന്നാണ് മ്യാൻമറിലെ ഏറ്റവും പഴയ വംശീയ സൈന്യങ്ങളിലൊന്നായ കരൺ നാഷണൽ യൂണിയൻ ഒരു പ്രസ്താവനയിൽ പറഞ്ഞത്. സാധാരണ, ഇത്തരം സാഹചര്യങ്ങളിൽ സൈന്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്. എന്നാൽ, അതിനു പകരം അവർ സ്വന്തം ജനങ്ങളെ ആക്രമിക്കാൻ സൈന്യത്തെ വിന്യസിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഈ വിമർശനങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കൊന്നും സൈനിക ഭരണകൂടത്തിന്റെ വക്താവ് മറുപടി നൽകിയില്ല.

2021 ൽ നടന്ന അട്ടിമറിക്കുശേഷം, സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവായ ഓങ് സാൻ സൂകിയുടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽനിന്ന് സൈന്യം അധികാരം പിടിച്ചെടുത്തു. അതിനുശേഷം മ്യാൻമർ നിരവധി സായുധ പ്രതിപക്ഷ ഗ്രൂപ്പുകളുമായി ആഭ്യന്തരയുദ്ധത്തിലാണ്. ഭൂകമ്പത്തിനു തൊട്ടുപിന്നാലെ കെ എൻ യു ആസ്ഥാനത്തിനു സമീപമുള്ള കാരെൻ സംസ്ഥാനത്ത് സൈനിക ജെറ്റുകൾ വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും നടത്തിയതായി ദുരിതാശ്വാസ സംഘടനയായ ഫ്രീ ബർമ്മ റേഞ്ചേഴ്‌സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News