Friday, January 31, 2025

ഓങ് സാന്‍ സൂചി ഏകാന്ത തടവില്‍

സൈനിക അട്ടിമറിയില്‍ പുറത്താക്കപ്പെട്ട് വീട്ടുതടങ്കലിലായിരുന്ന മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിയെ ജയിലില്‍ ഏകാന്ത തടവിലേക്ക് മാറ്റി. 2021 ഫെബ്രുവരിയില്‍ അട്ടിമറിക്കുശേഷം ഇവരെ സൈന്യം ആദ്യം സ്വന്തം വീട്ടിലും പിന്നീട് അജ്ഞാതകേന്ദ്രത്തിലും തടങ്കലിലാക്കിയിരുന്നു. ബുധനാഴ്ചയാണ് തലസ്ഥാനമായ നേപിതോയിലെ ജയിലിലേക്ക് മാറ്റിയത്.

രാജ്യത്തെ ക്രിമിനല്‍ നിയമം അനുസരിച്ചാണ് നടപടിയെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ കേസുകളില്‍ കുറ്റക്കാരിയെന്ന് വിധിച്ചാല്‍ എഴുപത്തേഴുകാരിയായ സൂചിക്ക് 190 വര്‍ഷംവരെ തടവ് ലഭിച്ചേക്കാം.

സമാധാന നൊബേല്‍ നേതാവായ സൂചിക്കു മ്യാന്‍മറില്‍ ഇപ്പോഴും ശക്തമായ ജനപിന്തുണയുണ്ട്. അവരുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനു പിന്നാലെയാണു പട്ടാളം ഭരണം പിടിച്ചെടുത്തത്. അറസ്റ്റിലായ സൂചിയുടെ വാസസ്ഥലം വെളിപ്പെടുത്താന്‍ പട്ടാളം തയാറായിരുന്നില്ല. പട്ടാളത്തിനെതിരേ പ്രവര്‍ത്തിച്ചു, കോവിഡ് ചട്ടം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നേരത്തേ 11 വര്‍ഷത്തെ തടവിനു വിധിച്ചിരുന്നു.

അഴിമതിയടക്കം ഒട്ടനവധി കുറ്റങ്ങള്‍ പിന്നീട് ചുമത്തപ്പെട്ടു. ശിക്ഷിക്കപ്പെട്ടാല്‍ 190 വര്‍ഷം വരെ തടവു ലഭിക്കാം. അട്ടിമറിക്കു പിന്നാലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനത്തെ പട്ടാളം ഉരുക്കുമുഷ്ടികൊണ്ടാണു നേരിട്ടത്. രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 14,000 പേര്‍ അറസ്റ്റിലായി.

 

Latest News