Monday, November 25, 2024

ചരിത്രം കുറിക്കാന്‍ ആര്‍ആര്‍ആര്‍! ‘നാട്ടു…നാട്ടു…’ ഗാനത്തിന് ഓസ്‌കാര്‍ നോമിനേഷന്‍

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ വീണ്ടും രാജ്യത്തിന് അഭിമാനമാകുന്നു. സിനിമയില്‍ കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു.. നാട്ടു.. എന്ന ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു.

ആര്‍ആര്‍ആറിലെ അതിമനോഹരമായ ഈ ഗാനത്തിന് നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌കറിലേക്കുള്ള നാമനിര്‍ദേശം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ടു ഡോക്യുമെന്ററി ഇത്തവണത്തെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ എലിഫന്റ് വിന്‍പെറേഴ്‌സും ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഷൗനക് സെന്നിന്റെ ഓള്‍ ദാറ്റ് ബ്രത്സുമാണ് അന്തിമപട്ടികയിലെത്തിയത്. കാന്‍ മേളയില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ഓള്‍ ദാറ്റ് ബ്രത്സ്. മാര്‍ച്ച് 12നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

ഓസ്‌കറില്‍ ഇടം നേടിയതിലൂടെ ചരിത്രംകുറിക്കാനായെന്ന് സംവിധായകന്‍ എസ് എസ് രാജമൗലി ട്വീറ്റ് ചെയ്തു.

 

 

Latest News