Monday, November 25, 2024

50 വർഷത്തിന് ശേഷം നാസായുടെ പുതിയ ചാന്ദ്ര ദൗത്യവുമായി ആർട്ടെമിസ്-1

റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും ആദ്യ സംയോജിത ഫ്ലൈറ്റ് പരീക്ഷണമായ ആർട്ടെമിസ്-1 ന്റെ വിക്ഷേപണം പൂർത്തിയായി. നാസായുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യമാണ് ബുധനാഴ്ച പുലർച്ചെ പറന്നുയർന്നത്. കേപ് കനാവറലിലെ 39 ബി ലോഞ്ച്പാഡിൽ നിന്നായിരുന്നു ആർട്ടെമിസ്-1 ന്റെ വിക്ഷേപണം.

നീണ്ട 50 വർഷത്തെ ഇടവേളക്ക് ശേഷമാണ് നാസയുടെ പുതിയ ചാന്ദ്ര ദൗത്യം. അപ്പോളോ 17 ആയിരുന്നു മുമ്പ് വിക്ഷേപിച്ചത്. മനുഷ്യരെ വഹിക്കാൻ കഴിവുള്ള ഓറിയോൺ പേടകവുമായാണ് ആർട്ടെമിസ്-1ൻറെ പരീക്ഷണ വിക്ഷേപണം. ആദ്യ പരീക്ഷണമായതിനാൽ പേടകത്തിൽ യാത്രക്കാരെ ഉൾപ്പെടുത്തിയിട്ടില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകം ആവശ്യമായ പരിശോധനകൾക്കും വിവരശേഖരണങ്ങൾക്കും ഒടുവിൽ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറക്കുകയാണ് ആദ്യ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ കാരണങ്ങളെ തുടർന്ന് മൂന്ന് തവണ മാറ്റി വച്ച ആർട്ടെമിസിൻറെ വിക്ഷേപണ ദൗത്യമാണ് പുലർച്ചെ പൂർത്തിയായത്. കൊടുങ്കാറ്റിനെയും മഴയേയുമൊക്കെ തരണം ചെയ്യാൻ പാകത്തിനാണ് ആർട്ടെമിസിൻറെ നിർമ്മാണമെന്നാണ് നാസാ വ്യക്തമാക്കി.

Latest News