ചന്ദ്രനിൽ കെട്ടിടങ്ങൾ നിർമ്മിച്ച് മനുഷ്യവാസമൊരുക്കാനുള്ള പരീക്ഷണങ്ങൾ നടത്താൻ നാസ ഒരുങ്ങുന്നു. 2040 ഓടെ പദ്ധതി പൂർത്തീകരിക്കുന്ന രീതിയിലാണ് നാസയുടെ പരീക്ഷണങ്ങൾ. ന്യൂയോർക്ക് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ നാസയുടെ ടെക്നിക്കൻ മച്ചുറേഷൻ ഡയറക്ടർ നിക്കി വെർഖെസീർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചന്ദ്രോപരിതലത്തിലെ മണ്ണ് തന്നെയായിരിക്കും നിർമ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തു. എന്നാൽ, അത് വിഷാംശമുള്ളതും, പരുക്കനുമാണോ എന്നും ഗവേഷകർ ആശങ്ക ഉയർത്തുന്നു. “ചന്ദ്രനിൽ കെട്ടിടങ്ങൾ നിർമ്മിക്കുക എന്നത് ചിലപ്പൊൾ നടക്കാത്ത സ്വപ്നമായി തോന്നുമെങ്കിലും ഈ ലക്ഷ്യം നാസ നേടും. ഇതിനായി ചന്ദ്രനിലെ തന്നെ മണ്ണും പാറകളും ഉപയോഗിച്ച് ഒരുതരം ലൂണാർ കോൺക്രീറ്റ് തയ്യാറാക്കും. ഇത് ഉപയോഗിച്ചായിരിക്കും അവിടെ കെട്ടിടങ്ങൾ നിർമ്മിക്കുക.” നിക്കി വെർഖെസീർ പറഞ്ഞു. ഭൂമിയിൽ നാഗരികതകൾ കെട്ടിയുയർത്താൻ മണ്ണും ധാതുക്കളും ഉപയോഗിച്ചതുപോലെ ചന്ദ്രനിലേതും ഉപയോഗിക്കാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.