ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക ക്യാപ്റ്റന്‍ സുനിതാ വില്യംസ് പൈലറ്റായുള്ള ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ മെയ് പത്തിന് വിക്ഷേപിക്കും. ബഹിരാകാശ വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍ മൂലം ഇന്നത്തെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. നാസയാണ് പുതുക്കിയ തീയതി അറിയിച്ചത്.
ഓക്സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചത്. അറ്റ്ലസ് 5 റോക്കറ്റിന്റെ സെന്റ്വര്‍ അപ്പര്‍ സ്റ്റേജിലെ ലിക്വിഡ് ഓക്സിജന്‍ ടാങ്കിലെ റെഗുലേഷന് വാല്‍വിന്റെ സമ്മര്‍ദത്തിന്റെ ഡാറ്റാ വിശകലനം പൂര്‍ത്തിയാക്കാനും ആവശ്യമെങ്കില്‍ മറ്റൊരു വാല്‍വ് സ്ഥാപിക്കാനും ഇത്രയും സമയം ആവശ്യമാണെന്നും നാസ വ്യക്തമാക്കി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം രാവിലെ 8.34നായിരുന്നു പേടകത്തിന്റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്.