ബഹിരാകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി വലിയൊരു ഛിന്നഗ്രഹം എത്തുന്നതായി റിപ്പോര്‍ട്ട്. ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്കടുത്ത് കൂടി കടന്നു പോകുമെന്നും, ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് നാസ മുന്നറിയിപ്പ് നല്‍കുന്നത്. നിയോ 2022 ഝജ3 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയോട് കൂടി ഭൂമിയില്‍ നിന്ന് 5.51 ദശലക്ഷം കിലോമീറ്റര്‍ വരെ അടുത്ത് ഛിന്നഗ്രഹം എത്തും. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സെക്കന്റില്‍ 7.93 കിലോമീറ്റര്‍ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുന്നത് വളരെ അപകടസാധ്യതയുണ്ടാക്കുമെന്നും, ഭൂമിയില്‍ പതിച്ചേക്കാന്‍ സാധ്യതയുണ്ടെന്നുമാണ് നാസ മുന്നറിയിപ്പ് നല്‍കുന്നത്. ഏകദേശം 4.6 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോള്‍ അവശേഷിച്ച പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങള്‍.