എട്ടു ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്കു സഞ്ചരിച്ച സുനിത വില്യംസും ബുച്ച് വിൽമോറും ജൂൺ മുതൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവരും സഞ്ചരിച്ച ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ തകരാറുകൾ മൂലമാണ് ഇത് സംഭവിച്ചത്. ഇവർ ഭൂമിയിൽ തിരികെയെത്താൻ അടുത്ത മാർച്ച് അവസാനം വരെ കാത്തിരിക്കണമെന്ന് നാസ അറിയിച്ചു.
മുതിർന്ന ബഹിരാകാശ യാത്രികരായ ബാരി ‘ബുച്ച്’ വിൽമോറും സുനിത വില്യംസും ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകത്തിൽ ജൂൺ മാസത്തിലാണ് ISS ൽ എത്തിയത്. അവർ ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ എട്ടു ദിവസം ചെലവഴിക്കേണ്ടതായിരുന്നു. എന്നാൽ അവിടെ പറക്കുന്നതിനിടയിൽ സ്റ്റാർലൈനറിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ പ്രശ്നങ്ങൾ ഉയർന്നു. അങ്ങനെയാണ് ഇരുവർക്കും അവിടെ തുടരേണ്ടതായിവന്നത്.
എലോൺ മസ്‌ക് സ്ഥാപിച്ച സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സ്, ഐ. എസ്. എസ്. സംഘങ്ങളുടെ റൊട്ടേഷൻ അനുവദിക്കുന്നതിനായി ഓരോ ആറുമാസത്തിലും പതിവ് ദൗത്യങ്ങൾ നടത്തുന്നു.