Friday, April 18, 2025

ജെയിംസ് വെബ്ബ് ടെലസ്‌കോപ്പ് പകര്‍ത്തിയ ആദ്യചിത്രം പുറത്തിറക്കി നാസ

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് കൂടുതല്‍ ചിത്രങ്ങള്‍ നാസ പുറത്തു വിട്ടത്. ജെയിംസ് വെബ് ടെലിസ്‌കോപ്പില്‍ നിന്നുള്ള ആദ്യ പൂര്‍ണ ചിത്രങ്ങള്‍ തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ വെച്ചു നടന്ന ചടങ്ങില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തു വിട്ടിരുന്നു.

ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ പതിഞ്ഞ പ്രപഞ്ചത്തിന്റെ ഏറ്റവും സുതാര്യവും സങ്കീര്‍ണമായ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് നാസ. 13 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വിദൂര ഗാലക്‌സികളുടെ ആഴമേറിയ ഇന്‍ഫ്രാ റെഡ് ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. പന്ത്രണ്ടര മണിക്കൂറുകള്‍ കൊണ്ടാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ മുന്‍ഗാമിയായ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ആഴ്ചകളെടുത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. SMACS 0723 എന്ന ഗാലക്‌സി ക്ലസ്റ്ററിന്റെ ചിത്രമാണ് നാസ ആദ്യം പുറത്തു വിട്ടത്.

ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാ റെഡിലും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ജെയിംസ് വെബ് ടെലിസ്‌കോപ്പിന് ഇത് വരെ കണ്ടിട്ടില്ലാത്ത ചെറിയ, മങ്ങിയ ഘടനകളുള്ള ഗാലക്‌സികളുടെ വരെ ദൃശ്യങ്ങള്‍ എടുക്കുവാന്‍ സാധിക്കും . ഗാലക്‌സികളുടെ ഘടന, മാസ്സ്, ആയുസ്, ചരിത്രം എന്നിവ മനസ്സിലാക്കുന്നതിനു ജെയിംസ് വെബ് ടെലിസ്‌കോപ്പ് എടുത്ത ദൃശ്യങ്ങള്‍ ഉപയോഗപ്രദമാകും.

 

Latest News