Friday, May 16, 2025

ബഹിരാകാശദൗത്യങ്ങളില്‍ ഇസ്റോയുമായി സഹകരിക്കുമെന്ന് നാസാ

ബഹിരാകാശദൗത്യങ്ങളില്‍ ഇന്ത്യയുടെ ഇസ്റോയുമായി സഹകരിക്കാന്‍ നാസാ ഒരുങ്ങുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ നാസയുമായി ഐ.എസ്.ആര്‍.ഒ കൈകോര്‍ക്കുമെന്നാണ് വിവരം.

വിവിധ മേഖലകളില്‍ സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിക്കിയിരുന്നു. ഇതിലാണ് ബഹിരാകാശദൗത്യങ്ങളില്‍ നാസയുമായി കൈകോര്‍ക്കാന്‍ ഇന്ത്യ തയാറാണെന്ന് അറിയിച്ചത്. വാണിജ്യ ബഹിരാകാശ സഹകരണത്തിനായി ഒരു ഗ്രൂപ്പ് രൂപീകരിക്കാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ബഹിരാകാശ പര്യവേഷണത്തിലെ ഈ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ വരുന്നവര്‍ഷം അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തില്‍ സംയുക്തപദ്ധതികള്‍ യാഥാർഥ്യമാക്കാനും ഇരുരാജ്യങ്ങളും തീരുമാനമായിട്ടുണ്ട്.

കൂടാതെ, യു.എസില്‍ നിന്ന് 31 ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അഭ്യര്‍ഥനാകത്ത് ജോ ബൈഡന്‍ സ്വീകരിച്ചു. വ്യാപാരബന്ധത്തിലും സമുദ്രഗതാഗതത്തിലും നെടുംതൂണായി നിന്ന് ഇന്തോ-പസഫിക് സമുദ്രത്തിന്റെ നിയന്ത്രണം സ്ഥാപിക്കാനുള്ള യു.എസ് തീരുമാനത്തെ ഇന്ത്യ സ്വാഗതംചെയ്തു.

Latest News