Sunday, April 6, 2025

അഗ്‌നിപഥ്: അറസ്റ്റിലായവരുടെ വിവരങ്ങള്‍ തേടി കേന്ദ്രം

അഗ്‌നിപഥ് പ്രതിഷേധത്തില്‍ അറസ്റ്റിലായവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിര്‍ദ്ദേശം.

പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അഗ്‌നിപഥില്‍ പ്രവേശനം നല്‍കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും കൂടുതല്‍ പേര്‍ അഗ്‌നിപഥ് പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായത് ബിഹാറിലാണ്. രാജ്യത്താകെ 1313 പേരാണ് അറസ്റ്റിലായത്. ഇതില്‍ 805 പേരും ബിഹാറില്‍ നിന്നാണ്.

 

Latest News