കുടിയേറ്റത്തൊഴിലാളികള്‍ക്ക് അവര്‍ നിലവിലുള്ള സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനുള്ള നീക്കം തല്‍ക്കാലം മരവിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. റിമോട്ട് വോട്ടിങ്ങ് മെഷീനുകള്‍ (ആര്‍വിഎം) മുഖേന കുടിയേറ്റത്തൊഴിലാളികള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനായിരുന്നു നീക്കം.
എന്നാല്‍, ഭൂരിപക്ഷം പാര്‍ട്ടികളും വിയോജിപ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് നീക്കം തല്‍ക്കാലം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ രൂപകല്‍പ്പനയില്‍ ആര്‍വിഎമ്മിന്റെ പ്രാഥമികരൂപം തയ്യാറാക്കുകയും ചെയ്തിരുന്നു.