Monday, November 25, 2024

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: മലയാള ചിത്രങ്ങള്‍ക്ക് നേട്ടം

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതോടൊപ്പം ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശത്തിന് അര്‍ഹനായി. ‘പുഷ്പ’ സിനിമയിലെ അഭിനയത്തിനു അല്ലു അർജുൻ മികച്ച നടനായി. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാള ചലച്ചിത്രങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മികച്ച സംവിധായകൻ ഉൾപ്പടെ എട്ട് അവാർഡുകളാണ് മലയാളത്തിന് ലഭിച്ചത്. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.

ചലച്ചിത്ര പുരസ്‌കാരങ്ങൾ

മികച്ച മലയാളം സിനിമ: ഹോം, മികച്ച തെലുങ്ക് ചിത്രം: ഉപേന, മികച്ച ഹിന്ദി സിനിമ: സര്‍ദാര്‍ ഉദ്ദം (സംവിധാനം സുജിത് സര്‍കാര്‍), ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ :(പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി , ഹോം: ഇന്ദ്രൻസ്), മികച്ച ഗായിക: ശ്രേയ ഘോഷാൽ, മികച്ച ഗായകന്‍: കാലഭൈരവ മികച്ച സഹനടി– പല്ലവി ജോഷി, മികച്ച സഹനടൻ: പങ്കജ് ത്രിപാഠി, മികച്ച നടി: ആലിയ ഭട്ട്, കൃതി സനോണ്‍, മികച്ച നടൻ: അല്ലു അർജുന്‍, മികച്ച സംവിധായകൻ: നിഖിൽ മഹാജൻ, മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കമ്പനി, മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം,

ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ: മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ), മികച്ച ചിത്രം: റോക്കട്രി, മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്), മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി, മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ, മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ, മികച്ച സംഗീതം: പുഷ്പ, മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി), മികച്ച മിഷിങ് സിനിമ– ബൂംബ റൈഡ്, മികച്ച ആസാമീസ് സിനിമ– ആനുർ, മികച്ച ബംഗാളി സിനിമ– കാൽകോക്കോ, മികച്ച ഹിന്ദി സിനിമ– സർദാർ ഉദം, മികച്ച ഗുജറാത്തി സിനിമ– ലാസ്റ്റ് ഫിലിം ഷോ, മികച്ച കന്നട സിനിമ– 777 ചാർളി

മികച്ച തമിഴ് സിനിമ: കഡൗസി വിവസായി, മികച്ച തെലുങ്ക് സിനിമ: ഉപ്പേന, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ/ മികച്ച നൃത്തസംവിധാനം/മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ), മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി, കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ, മികച്ച ഗാനരചയിതാവ്– ചന്ദ്രബോസ്

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:

മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ

മികച്ച സംഗീതം: ഇഷാൻ ദേവച്ച

മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ

മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)

മികച്ച സംവിധാനം: ബാകുൽ മാത്യാനി

മികച്ച ചിത്രം: ചാന്ദ് സാൻസേ

മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

Latest News