രാജ്യത്തെ രണ്ടു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ) നടത്തിയ മിന്നല്‍ പരിശോധനയില്‍ 13 പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് എന്‍. ഐ. എ ഉദ്യോഗസ്ഥരുടെ പരിശോധന നടന്നത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു പരിശോന.
ഐ. എസ് ഭീകരര്‍ രാജ്യവ്യാപകമായി ഭീകരാക്രമണത്തിനു പദ്ധതിയിടുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് രണ്ടു സംസ്ഥാനങ്ങളില്‍ പരിശോധന ആരംഭിച്ചത്. താനെ, പൂണെ, ബെംഗ്ലൂരു തുടങ്ങിയ നഗരങ്ങളിലെ 44 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. താനെയിലെ 9 ഇടങ്ങളിലും,താനെ റുറലില്‍ 31ഉം പൂണെയില്‍രണ്ടും, ബെംഗ്ലൂരുവില്‍ ഒരിടത്തുമാണ് പരിശോധന നടക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ. എന്‍. ഐ റിപ്പോര്‍ട്ട് ചെയ്തു.