റഷ്യയേയും ചൈനയേയും കൃത്യമായി ഒരു വശത്ത് നിര്‍ത്തിക്കൊണ്ടുള്ള നാറ്റോയുടെ പടനീക്കത്തിന് വലിയ സാദ്ധ്യത കല്‍പ്പിക്കുകയാണ് പ്രതിരോധ വിദഗ്ധര്‍. യൂറോപ്യന്‍ മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും റഷ്യ ഭീഷണിയാണെന്നും പസഫിക് അടക്കമുള്ള മേഖലയില്‍ ചൈനയുടെ അധിനിവേശ ശ്രമവുമാണ് നാറ്റോയെ യുദ്ധത്തിനായി പ്രേരിപ്പിക്കുന്നത്.
നാറ്റോ സഖ്യത്തിന്റെ പരസ്യമായ യുദ്ധത്തിനുള്ള പ്രസ്താവനയാണ് മാഡ്രിഡ് സമ്മേളന ത്തിലൂടെ നാറ്റോ നടത്തിയിരിക്കുന്നത്. റഷ്യയ്ക്കൊപ്പം സൈനികപരമായ സഖ്യം നിലനില്‍ക്കുന്ന ചൈനയും ഒരു പോലെ രാജ്യങ്ങളുടെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും സൈനിക നീക്കം അനിവാര്യമാണെന്നാണ് നാറ്റോ നേതാക്കളുടെ തീരുമാനം. ആഗോള തലത്തില്‍ ലോകശക്തികള്‍ കടുത്ത ധ്രുവീകരണത്തിലേയ്ക്ക് നീങ്ങിക്കഴി ഞ്ഞുവെന്ന സൂചനയാണ് മാഡ്രിഡ് സമ്മേളനം നല്‍കുന്നത്.
നാറ്റോ മൂല്യങ്ങളാണ് ലോകത്തെ നയിക്കേണ്ടതെന്ന ശക്തമായ ആവശ്യമാണ് സമ്മേള നത്തില്‍ ഉയര്‍ന്നത്. യുക്രെയ്നില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന നേരിട്ടുള്ള ആക്രമ ണത്തിനെതിരെ യുക്രെയ്നെ സഹായിക്കുന്നത് തുടരും അതേസമയം സൈബര്‍, ഹൈബ്രിഡ് ആക്രമണങ്ങളിലൂടെ ഇരുരാജ്യങ്ങളേയും തടയുമെന്നും നാറ്റോ മേധാവികള്‍ മുന്നറിയിപ്പു നല്‍കി.