Sunday, November 24, 2024

റഷ്യയുടെ ഉക്രെയിന്‍ ആക്രമണത്തെ അപലപിച്ച് നാറ്റോ

യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്‌നിലുടനീളം വിവേചനരഹിതമായ രീതിയില്‍ ആവര്‍ത്തിക്കുന്ന റഷ്യന്‍ ആക്രമണങ്ങളെ നാറ്റോ രാജ്യങ്ങള്‍ ബുധനാഴ്ച അപലപിച്ചു. ബ്രസല്‍സില്‍ നടന്ന നാറ്റോ-ഉക്രെയ്ന്‍ കൗണ്‍സിലിന്റെ യോഗത്തിന് ശേഷം പാശ്ചാത്യ സൈനിക സഖ്യം മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റഷ്യ ഉക്രെയ്നില്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ കുറഞ്ഞത് 11 പേരെങ്കിലും കൊല്ലപ്പെടുകയും രാജ്യത്തിന്റെ ഇതിനകം തന്നെ ദുര്‍ബലമായ ഊര്‍ജ്ജ ഗ്രിഡിനെ തകര്‍ക്കുകയും ചെയ്തു.

കീവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഉക്രേനിയന്‍ ഉദ്യോഗസ്ഥരുമായി അംബാസഡര്‍മാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം നാറ്റോ അംഗങ്ങള്‍ ഉക്രെയ്നിനുള്ള സൈനിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആവശ്യകത ആവര്‍ത്തിച്ച് വ്യക്തമാക്കി. റഷ്യയുടെ അധിനിവേശത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ യുദ്ധോപകരണങ്ങള്‍ ഉക്രെയിനിന് നല്‍കുന്നത് ഓരോ രാജ്യങ്ങളും തുടരണം. പോരാട്ടം തുടരാനുള്ള ഉക്രെയ്നിന്റെ കഴിവിന് ഇത് അത്യന്താപേക്ഷിതമാണെന്ന് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.

Latest News