Sunday, November 24, 2024

നാറ്റോ അംഗത്വം വൈകുന്നു: വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമർ സെ​ല​ൻ​​സ്കി

അന്താരാഷ്ട്ര സൈനികസഖ്യമായ നാറ്റോയില്‍ അംഗത്വം നല്‍കാന്‍ വൈകുന്നതില്‍ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമർ സെ​ല​ൻ​​സ്കി. യുക്രൈന്റെ ഭാവി നാറ്റോയിലാണെന്നു പറയുന്ന നേതാക്കള്‍, അം​ഗ​ത്വം ന​ൽ​കു​ന്ന​തി​ന് സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​ത്ത​ത് അ​സംബ​ന്ധ​മാ​ണെ​ന്ന് സെ​ല​ൻ​​സ്കി പറഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സെ​ല​ൻ​സ്കി​യു​ടെ പ്ര​തി​ഷേ​ധം.

“യു​ക്രൈനെ നാ​റ്റോ​യി​ൽ ചേ​ർ​ക്കാ​ൻ സ​മ​യ​പ​രി​ധി ​നി​ശ്ച​യി​ക്കാ​ത്ത​തി​നാ​ൽ റ​ഷ്യ​യു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ വില​പേ​ശ​ലി​ന് അ​വ​സ​ര​മൊ​രു​ക്കും. എ​ന്നാ​ൽ, റ​ഷ്യയ്​ക് ത​ങ്ങ​ളു​ടെ ഭീ​ക​ര​ത തു​ട​രു​ന്ന​തി​നു​ള്ള പ്രചോദനമായി​രി​ക്കും ഇത്” – സെലന്‍സ്കി പ്രസ്തവാനയില്‍ അറിയിച്ചു. യു​ക്രൈനെ നാ​റ്റോ​യി​ലേ​ക്കു ക്ഷണിക്കാനോ, അം​ഗ​മാ​ക്കാ​നോ ത​യ്യാ​റ​ല്ലെ​ന്നു തോന്നുന്നതായും വി​ൽ​ന്യൂ​സി​ലെ നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ യുക്രൈനെ കൂ​ടാ​തെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാ​ധാ​ര​ണഗ​തി​യി​ൽ നാ​റ്റോ അം​ഗ​ത്വ​ത്തി​ന് ദ​ശാ​ബ്ദ​ങ്ങ​ളെ​ടു​ക്കും. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വ​ള​രെ പെ​ട്ടെ​ന്ന് അം​ഗ​ത്വം വേ​ണ​മെ​ന്നാ​ണ് യുക്രൈൻ ആ​വ​ശ്യ​പ്പെടുന്നത്. അം​ഗ​രാ​ജ്യ​ത്തി​നെ​തി​രെ പു​റ​ത്തുനി​ന്ന് ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ സ​ഖ്യം പൂ​ർ​ണ്ണസു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന​താ​ണ് യുക്രൈന്റെ തിടുക്കത്തിനു പിന്നില്‍. അതേസമയം, ഭാവിയിൽ യുക്രൈന് സൈനികസഖ്യത്തിൽ ചേരാൻ കഴിയുമെന്നും നാറ്റോ നേതാക്കൾ പറയുന്നു.

Latest News