സ്വീഡനേയും ഫിന്‍ലന്‍ഡിനേയും നാറ്റോ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സഖ്യത്തിന്റെ 30 അംഗ ഉന്നതാധികാര സമിതി അനുമതി നല്‍കി. യുക്രൈന്‍ അധിനിവേശത്തിലൂടെ യൂറോപ്പില്‍ ഒറ്റപ്പെട്ട റഷ്യയെ കൂടുതല്‍ വിഷമിപ്പിക്കുന്ന നീക്കമാണിത്.
ചരിത്രപ്രധാനമായ തീരുമാനമാണിതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. 30 രാജ്യങ്ങളുടേയും പ്രതിനിധികളുടെ അനുമതി ലഭിച്ചെങ്കിലും ഈ രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ അംഗീകരിച്ചാലേ സ്വീഡനും ഫിന്‍ലന്‍ഡിനും അംഗത്വം ലഭിക്കൂ.
നാറ്റോ അംഗങ്ങളായ 30 രാജ്യങ്ങളും ആക്സഷന്‍ പ്രോട്ടോകോളില്‍ (മരരലശൈീി ുൃീീേരീഹ) ഒപ്പുവെച്ചിട്ടുണ്ട്. ആണവ- സായുധ സഖ്യത്തിലേക്കുള്ള (ിൗരഹലമൃമൃാലറ മഹഹശമിരല) സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും പ്രവേശനത്തിന് വേണ്ടിയാണിത്.
നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെയും സ്വീഡന്റെയും പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു.
ന്യൂട്രല്‍ പൊസിഷന്‍ സ്വീകരിച്ചിരുന്ന ഈ നോര്‍ഡിക് രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാകുന്നതോടെ യൂറോപ്യന്‍ സെക്യൂരിറ്റിയില്‍ തന്നെ വലിയൊരു ഷിഫ്റ്റായിരിക്കും സംഭവിക്കുക.
ജൂണ്‍ 29, 30 തീയതികളില്‍ സ്പെയിനിലെ മാഡ്രിഡില്‍ വെച്ച് നടന്ന നാറ്റോ ഉച്ചകോടിയിലേക്ക് നോര്‍ഡിക് രാജ്യങ്ങളായ സ്വീഡനും ഫിന്‍ലാന്‍ഡിനും ക്ഷണമുണ്ടായിരുന്നു. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണ്‍, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ എന്നിവരായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഉച്ചകോടിയില്‍ വെച്ച് സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ പ്രവേശനത്തിനെതിരായ വീറ്റോ അംഗരാജ്യമായ തുര്‍ക്കി പിന്‍വലിക്കുകയും ചെയ്തിരുന്നു.