നാറ്റോ റാപ്പിഡ് റിയാക്ഷന്‍ ഫോഴ്‌സിന്റെ എണ്ണം എട്ടിരട്ടി വര്‍ധിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്. നിലവിലുള്ള 40,000 സൈനികരെ മൂന്നു ലക്ഷമായി ഉയര്‍ത്താനാണു തീരുമാനം.
റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് കൂടുതല്‍ സൈനിക സഹായം നല്കാനും നാറ്റോ തയാറെടുക്കുകയാണ്. മാഡ്രിഡില്‍ ഈയാഴ്ച നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. 30 അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.