Sunday, November 24, 2024

ആണവ ആക്രമണത്തിന് നാറ്റോ പരിശീലനം നല്‍കുന്നതായി റഷ്യയുടെ ആരോപണം

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം റഷ്യയ്ക്കെതിരായ ആണവ ആക്രമണത്തിന് പരിശീലനം നല്‍കുന്നുവെന്ന് ആരോപിച്ച് നാറ്റോയുടെ സൈനിക തയ്യാറെടുപ്പിനെക്കുറിച്ച് മുതിര്‍ന്ന റഷ്യന്‍ ജനറല്‍ ആശങ്ക ഉന്നയിച്ചു. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ (എഫ്എസ്ബി) ആദ്യ ഡെപ്യൂട്ടി ഡയറക്ടറും രാജ്യത്തിന്റെ ബോര്‍ഡര്‍ ഗാര്‍ഡ് സര്‍വീസിന്റെ തലവനുമായ വ്‌ലാഡിമിര്‍ കുലിഷോവ്, ആര്‍ഐഎ നോവോസ്റ്റിയുമായുള്ള അഭിമുഖത്തില്‍ ഈ ആശങ്ക ഉയര്‍ത്തിക്കാട്ടി. ‘റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നാറ്റോ ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ വര്‍ദ്ധിച്ചുവരികയാണ്. സഖ്യ ശക്തികള്‍ സൈനിക പരിശീലനം തീവ്രമാക്കുന്നു. ഇത് നമ്മുടെ പ്രദേശത്ത് ആണവ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്തുകയാണെന്ന് കുലിഷോവ് പറഞ്ഞു.

ബെല്‍ജിയം, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, തുര്‍ക്കി തുടങ്ങിയ ആണവ ഇതര രാജ്യങ്ങളില്‍ അമേരിക്കന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന നാറ്റോയുടെ ആണവ പങ്കിടല്‍ ക്രമീകരണത്തെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ പണ്ടേ വിമര്‍ശിച്ചിരുന്നു. ആതിഥേയരല്ലാത്ത രാജ്യങ്ങള്‍ ഈ ആയുധങ്ങള്‍ വിന്യസിക്കുന്നതിനുള്ള പരിശീലന അഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതില്‍ മോസ്‌കോയ്ക്ക് പ്രത്യേക ആശങ്കയുണ്ട്.

2022 ജനുവരിയില്‍, ഉക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന് തൊട്ടുമുമ്പ്, റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നോണ്‍-പ്രോലിഫറേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ വ്ളാഡിമിര്‍ എര്‍മാകോവ്, യുഎസ് നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റഷ്യയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് തുറന്ന് പറഞ്ഞിരുന്നു. യൂറോപ്പിലെ നാറ്റോയുടെ വ്യാപനവും ഉക്രെയ്നിലെ വര്‍ദ്ധിച്ച സാന്നിധ്യവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് റഷ്യ കുറ്റപ്പെടുത്തുന്നു.

Latest News