Thursday, April 3, 2025

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്നും എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ സക്ലാനി ചോദിച്ചു.

പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്. ബാബറി മസ്ജിദ് എന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിര്‍മ്മിതി എന്നാണ് പ്രയോഗിച്ചത്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവം പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ പുസ്തകത്തില്‍ കുറച്ചിട്ടുണ്ട്. പകരം രാമ ജന്മഭൂമി പ്രക്ഷോഭത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അയോധ്യയെ കുറിച്ചുള്ള ഭാഗം നാല് പേജില്‍ നിന്ന് രണ്ടായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.

Latest News