നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. ദുരന്തത്തിൽ 188 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാവിലെ 6.35 നാണ് റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യഘട്ട ഭൂചലനത്തിനുശേഷം ഏഴ് മണിയോടെ നിരവധി തുടർചലനങ്ങൾ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ. സി. എസ്.) റിപ്പോർട്ട് പറയുന്നു. നേപ്പാളിലെ ശക്തമായ ചലങ്ങളുടെ തുടർച്ചയായി ഇന്ത്യയിലെ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂചലനങ്ങൾ സജീവമായി ഉണ്ടാകുന്നതിന് അനുകൂലമാണ് നേപ്പാളിന്റെ ഭൂപ്രകൃതി. മുൻപ് 2015 ൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ ദുരന്തത്തിൽ 9,000 പേർ മരിക്കുകയും 22,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.