Sunday, April 6, 2025

നേപ്പാളിലെ വിമാനദുരന്തം; 21 പേരുടെ മൃതദേഹം കണ്ടെത്തി

നേപ്പാളില്‍ ചെറുവിമാന തകര്‍ന്നുണ്ടായ അപകടത്തില്‍ 20 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തു. കാണാതായ മറ്റ് രണ്ടുപേര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. അതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വീണ്ടെടുക്കാനായില്ല.

4 ഇന്ത്യക്കാരടക്കം 22 പേരുമായി ഞായറാഴ്ച രാവിലെ 9.55 ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയില്‍ നിന്ന് ജോംസോമിലേക്കു പറന്ന താര എയറിന്റെ ഇരട്ട എന്‍ജിനുള്ള 9 എന്‍-എഇടി വിമാനത്തിനു 15 മിനിറ്റിനു ശേഷം കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പര്‍വത പ്രദേശമായ ലാനിംങ്‌ഗോളയിലാണു വിമാനം തകര്‍ന്നുവീണത്.

വിമാനം കാണാതായി 20 മണിക്കൂറിനുശേഷമാണ് ദുഷ്‌കരമായ പര്‍വതമേഖലയില്‍ വിമാനങ്ങള്‍ കണ്ടെത്തിയത്. ഇതേ മേഖലയില്‍ 2016 ല്‍ താര എയറിന്റെ മറ്റൊരു വിമാനം തകര്‍ന്നുവീണ് 23 പേരാണ് മരിച്ചത്.

Latest News