നേപ്പാളിലെ പൊഖറയില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ബ്ലാക്ക്ബോക്സ്(ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡ്) കണ്ടെടുത്തത്. ഞായറാഴ്ച നടന്ന അപകടത്തില്‍ 68 പേര്‍ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ബ്ലാക്ക്ബോക്സ് വീണ്ടെടുത്തത്. മൂന്ന് പതിറ്റാണ്ടിനിടയില്‍ നടക്കുന്ന ഏറ്റവും വലിയ വിമാനാപകടമാണ് പൊഖറയിലേത്. അപടത്തിന്റെ കാരണങ്ങള്‍ എന്താണെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, കാഠ്മണ്ഡുവിൽ നിന്നും പൊഖറയിലേക്ക് എത്തിയ ANC ATR72 എന്ന വിമാനം ലാൻഡ് ചെയ്യുന്നതിനിടയിലാണ് തകര്‍ന്നുവീണത്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 72 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.