Monday, November 25, 2024

ഹമാസ് തടവിലെ ബന്ദികളുടെ മരണം: ക്ഷമ ചോദിച്ച് നെതന്യാഹു

ശനിയാഴ്ച ഗാസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് ബന്ദികളെ ജീവനോടെ തിരികെ എത്തിക്കുന്നതിൽ പരാജയപ്പെട്ടതിന് ഇസ്രായേൽ ജനതയോട് ക്ഷമ ചോദിച്ച് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു. ഹമാസിന്റെ തടവിൽ ബന്ദികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്രായേലിൽ ഉടനീളം പ്രസിഡന്റിന്റെ കർശന നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ജനത്തോടും അദ്ദേഹം ക്ഷമാപണം നടത്തിയത്.

‘അവരെ ജീവനോടെ തിരികെ കൊണ്ടുവരാൻ സാധിക്കാത്തതിന് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു’ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം ഇസ്രയേലിൽ തുടരുന്നതിനിടെ നെതന്യാഹു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് ഹമാസ് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകൾ കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി ജനങ്ങൾ ആരംഭിച്ച പ്രതിഷേധം രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇത് സാമാന്യം സമ്മർദ്ദം സർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇതിനിടെ അന്താരാഷ്‌ട്ര നിയമം ലംഘിക്കാൻ ഉപകരണങ്ങൾ ഉപയോഗിക്കപ്പെടുമെന്ന അപകടസാധ്യത ചൂണ്ടിക്കാട്ടി ഇസ്രയേലിനുള്ള ചില ആയുധ വിൽപ്പന യുകെ താൽക്കാലികമായി നിർത്തിവച്ചു. ഇത് അന്താരാഷ്ട്ര തലത്തിലും സമ്മർദ്ദം വർദ്ധിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളും സമ്മർദ്ദങ്ങളും വർധിക്കുന്ന സാഹചര്യത്തിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല എന്ന നിലപാടിലാണ് നെതന്യാഹു.

11 മാസങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടുവരാൻ നെതന്യാഹു പരാജയപ്പെട്ടതിൽ രോഷം പ്രകടിപ്പിക്കാൻ ബന്ദികളുടെ കുടുംബങ്ങൾ ആഹ്വാനം ചെയ്ത പുതിയ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ഇസ്രായേലികൾ ആണ് തിങ്കളാഴ്ച തെരുവിലിറങ്ങിയത്.

Latest News