ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി വാഷിംഗ്ടൺ ഡി സിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. സ്ഥാനാരോഹണത്തിനുശേഷം ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ആദ്യ ലോകനേതാവാണ് നെതന്യാഹു.
ഗാസ, ബന്ദികൾ, ഇറാനിയൻ അച്ചുതണ്ടിൻ്റെ എല്ലാ ഘടകങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ, മറ്റ് പ്രധാന വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യുമെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് ശനിയാഴ്ച പറഞ്ഞു.
ഗാസ മുനമ്പിനെ ‘ശുദ്ധീകരിച്ച്’ ലക്ഷക്കണക്കിന് പലസ്തീനികളെ അയൽരാജ്യങ്ങളിലേക്കു മാറ്റുക എന്നതായിരുന്നു തൻ്റെ പദ്ധതിയെന്ന് ട്രംപ് നിർദേശിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയോടെ സ്ഥാനാരോഹണത്തിനു ശേഷം ട്രംപിനെ സന്ദർശിക്കുന്ന ആദ്യ രാജ്യാന്തര നേതാവാകും നെതന്യാഹു.