Monday, November 25, 2024

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജുലൈ ഒന്നു മുതല്‍; കേന്ദ്ര വിജ്ഞാപനം പുറത്ത്

രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

കഴിഞ്ഞ ഡിസംബര്‍ 21ന് പാര്‍ലമെന്റ് മൂന്നു ബില്ലുകളും പാസാക്കിയിരുന്നു. 25ന് രാഷ്ട്രപതി ഇവയ്ക്ക് അംഗീകാരം നല്‍കി. മൂന്നു നിയമവും ജുലൈ ഒന്നിനു പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു.

കൊളോണിയല്‍ കാലത്തു പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കു പകരമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.

 

Latest News