Thursday, January 23, 2025

ലോസ് ആഞ്ചലസിനു സമീപം പുതിയ തീപിടുത്തം: ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ലോസ് ആഞ്ചലസ് കൗണ്ടിയിൽ അതിവേഗം പടരുന്ന ഒരു പുതിയ കാട്ടുതീ ഉണ്ടായ സാഹചര്യത്തിൽ പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു. ലോസ് ആഞ്ചലസ് നഗരത്തിന് വടക്കുപടിഞ്ഞാറ് 45 മൈൽ അകലെ, നിരവധി റെസിഡൻഷ്യൽ ഏരിയകളും സ്‌കൂളുകളുമുള്ള പർവതപ്രദേശത്തുള്ള കാസ്റ്റൈക് തടാകത്തിനുസമീപം ബുധനാഴ്ച രാവിലെയാണ് ഹ്യൂസ് തീ ആളിപ്പടർന്നത്.

മണിക്കൂറുകൾക്കുള്ളിൽ 9,200 ഏക്കറിലധികം തീ പടർന്നു. നിലവിൽ വീടുകൾക്കോ, ​​വ്യാപാരസ്ഥാപനങ്ങൾക്കോ ​​കേടുപാടുകൾ സംഭവിച്ചിട്ടില്ല. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കി വരികയാണ്.

ഈ മാസം ആദ്യം ലോസ് ആഞ്ചലസ് പ്രദേശത്തെ ഒന്നിലധികം നഗരങ്ങളെ നശിപ്പിച്ച തീ ഉണ്ടായതിന്റെ വടക്കുഭാഗത്താണ് പുതിയ തീപിടുത്തമുണ്ടായത്. അവ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News