Sunday, November 24, 2024

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിക്കു പുതിയ നേതൃത്വം

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പില്‍ (പാലാ) തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍ (കോതമംഗലം), ട്രഷറര്‍ ആയി അഡ്വ. ടോണി പഞ്ചക്കുന്നേല്‍ (തലശ്ശേരി) എന്നിവര്‍ ഉള്‍പ്പെടെ 51 അംഗ ഭരണസമിതിയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പില്‍ നിലവില്‍ ഗ്ലോബല്‍ സമിതി ജനറല്‍ സെക്രട്ടറിയായും പാലാ രൂപത മുന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ അദ്ദേഹം പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോസുകുട്ടി ഒഴുകയില്‍, ഗ്ലോബല്‍ സമിതി മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റും കോതമംഗലം രൂപതാംഗവും മൂവാറ്റുപുഴ നിര്‍മ്മല കോളേജ് മുന്‍ അസ്സോസിയേറ്റ് പ്രൊഫസറുമാണ്. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ മുന്‍ ജനറല്‍ സെക്രട്ടറിയും തലശ്ശേരി അതിരൂപത മുന്‍ പ്രസിഡന്റും പയ്യന്നൂരില്‍ അഭിഭാഷകനുമാണ്.

ഗ്ലോബല്‍ വൈസ് പ്രെസിഡന്റുമാരായി പ്രൊഫ. കെ. എം. ഫ്രാന്‍സിസ് (തൃശൂര്‍), രാജേഷ് ജോണ്‍ (ചങ്ങനാശ്ശേരി), ബെന്നി ആന്റണി (എറണാകുളം), ട്രീസ ലിസ് സെബാസ്റ്റ്യന്‍ (താമരശ്ശേരി), ജോര്‍ജുകുട്ടി പുല്ലേപ്പള്ളില്‍ (യു.എസ്. എ.), വര്‍ഗീസ് തമ്പി(ആഫ്രിക്ക), ഡേവിസ് ഇടക്കുളത്തൂര്‍, ജോസഫ് പാറേക്കാട്ട് (സിംഗപ്പൂര്‍), ബെന്നി പുളിക്കക്കര (യു. എ. ഇ.), അഡ്വ. പി. റ്റി. ചാക്കോ (ഗുജറാത്ത്), തമ്പി എരുമേലിക്കര (കോട്ടയം), തോമസ് ആന്റണി (പാലക്കാട്), ഡോ. കെ. പി. പി. സാജു (മാനന്തവാടി), ജോമി കൊച്ചുപറമ്പില്‍ (കാഞ്ഞിരപ്പള്ളി), ജോബി ജോര്‍ജ് നീണ്ടുകുന്നേല്‍ (ഡല്‍ഹി), ജോണിക്കുട്ടി തോമസ് (ഓസ്‌ട്രേലിയ), ജോളി ജോസഫ് (കാനഡ), ഡെന്നി കൈപ്പാനാനി (റിയാദ്), ബോബി തോമസ് (കുവൈറ്റ്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഗ്ലോബല്‍ സെക്രട്ടറിമാരായി പത്രോസ് വടക്കുഞ്ചേരി (ഇരിഞ്ഞാലക്കുട), ജോര്‍ജുകുട്ടി പുന്നക്കുഴിയില്‍ (ഇടുക്കി), ടോമിച്ചന്‍ അയ്യരുകുളങ്ങര (ചങ്ങനാശ്ശേരി), പീയൂസ് പറേടം (തലശ്ശേരി – കാസര്‍ഗോഡ്), ഡെന്നി തെങ്ങുംപള്ളില്‍ (പാലക്കാട്), ജേക്കബ് നിക്കോളാസ് (ചങ്ങനാശ്ശേരി – തിരുവനന്തപുരം), ഫിലിപ്പ് കൊട്ടോടി (കോട്ടയം – മലബാര്‍), അഡ്വ. ഷീജ സെബാസ്റ്റ്യന്‍ (തലശ്ശേരി), ആന്‍സമ്മ സാബു (പാലാ), ജോയ്സ് മേരി ആന്റണി (കോതമംഗലം), എബ്രഹാം ജോണ്‍ (ജര്‍മ്മനി), രഞ്ജിത് ജോസഫ് (യു. എ. ഇ.), സാജു പാലാട്ടി (ന്യൂസിലാന്‍ഡ്), ലിവന്‍ വര്‍ഗീസ് (ഹോങ്കോങ്), റോണി ജോസ് (സൗത്ത് ആഫ്രിക്ക), ഷാജി ജേക്കബ് (നൈജീരിയ), നവീന്‍ വര്‍ഗീസ് (സാംബിയ), ബിനില്‍ ജോര്‍ജ് (ജപ്പാന്‍), മാര്‍ട്ടിന്‍ മുരിങ്ങവന (മസ്‌കറ്റ്), ചാള്‍സ് ആലുക്ക (ബഹറിന്‍), ഷാജു ദേവസ്സി (ദുബായ്), സഞ്ജു ജോസഫ് (സിങ്കപ്പൂര്‍), ട്വിങ്കിള്‍ ഫ്രാന്‍സിസ് (പോര്‍ച്ചുഗല്‍), റോസ് ജെയിംസ് (ബാംഗ്ലൂര്‍), ജേക്കബ് ചക്കാത്തറ(ഹൊസൂര്‍), രാജീവ് തോമസ് (കല്യാണ്‍), ജെയ്‌സണ്‍ പട്ടേരില്‍ (ബെല്‍ത്തങ്ങാടി), ജെഗ്ഗി ജോസഫ് (ഷംസാബാദ്), ലിസി കെ. ഫെര്‍ണാണ്ടസ് (മീഡിയ), ഷിജി ജോണ്‍സണ്‍ ചങ്ങനാശ്ശേരി (വിമന്‍ കോര്‍ഡിനേറ്റര്‍), സിജോ ഇലന്തൂര്‍ ഇടുക്കി (യൂത്ത് കോര്‍ഡിനേറ്റര്‍), അഡ്വ. മനു വരാപ്പള്ളില്‍ കോട്ടയം (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസിന്റെ 47 രാജ്യങ്ങളിലെ സമുദായനേതാക്കളുടെ പ്രാതിനിധ്യം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 155 അംഗ ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. പുതിയ സമിതിയുടെ തെരഞ്ഞെടുപ്പിന് ഇലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ബോബി ജോര്‍ജ്, ഇലക്ഷന്‍ ബോര്‍ഡ് മെമ്പര്‍മാറായ അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, അഡ്വ. സോജന്‍ മൈക്കിള്‍, ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം എന്നിവര്‍ നേതൃത്വം വഹിച്ചു.

പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് സീറോമലബാര്‍ സഭാതലവന്‍ മാര്‍ റാഫേല്‍ തട്ടിലിനും ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനും ഇലക്ഷന്‍ ബോര്‍ഡ് സമര്‍പ്പിച്ചു. നിയുക്ത ഭാരവാഹികളുടെയും കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളുടെയും, കേന്ദ്രപ്രതിനിധി സമിതി അംഗങ്ങളുടെയും സത്യപ്രതിജ്ഞ 2024 ജൂലൈ 3-ന് ഉച്ചകഴിഞ്ഞു 2.30-ന് സീറോമലബാര്‍ സഭ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍വച്ചു നടക്കും.

 

Latest News