Friday, April 11, 2025

പഴയ ശൈലിയ്ക്ക് മാറ്റം; ഇനി ‘താഴ്മയായി’ അപേക്ഷിക്കേണ്ട, പകരം ‘അഭ്യര്‍ത്ഥിച്ചാല്‍’ മതി

ഇനി മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായുള്ള ആപ്ലിക്കേഷന്‍ ഫോമുകളില്‍ ‘താഴ്മയായി’ എന്ന വാക്ക് ഒഴിവാക്കി. പകരം, അഭ്യര്‍ത്ഥിക്കുന്നു പോലുള്ള വാക്കുകള്‍ ഉപയോഗിക്കണമെന്ന് പുതിയ നിര്‍ദേശം. മുന്‍പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേര്‍ക്കുന്ന കീഴ്വഴക്കം ഉണ്ടായിരുന്നു. ഈ ശൈലിക്കാണ് ഇതോടെ മാറ്റം സംഭവിക്കുന്നത്.

അതേസമയം, ‘സര്‍’ വിളി വേണ്ടന്നുവച്ചതിന് പിന്നാലെയാണ് പുതിയ മാറ്റവും. സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരെ ‘സര്‍’, ‘മാഡം’ എന്നിങ്ങനെയാണ് സാധാരണ നിലയില്‍ അഭിസംബോധന ചെയ്യാറ്. എന്നാല്‍ പാലക്കാട് മാത്തൂര്‍ പഞ്ചായത്തില്‍ ഈ ശൈലിക്ക് മാറ്റം കൊണ്ടുവന്നിരുന്നു. ബ്രിട്ടീഷ് കോളനിവത്ക്കരണ കാലത്തെ രീതിയാണ് സര്‍ അല്ലെങ്കില്‍ മാഡം എന്നു വിളിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ചു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി മുതല്‍ മാത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്നുവിളിക്കരുത്. പഞ്ചായത്തിലേക്ക് അയയ്ക്കുന്ന അപേക്ഷകളിലും കത്തുകളിലും ഈ പദപ്രയോഗം ഒഴിവാക്കിയിട്ടുണ്ട്.

 

 

Latest News