Monday, November 25, 2024

യുഎസില്‍ ജനസംഖ്യ കുറയുന്നു; വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രേതനഗരങ്ങളുടെ എണ്ണം കൂടുമെന്ന് റിപ്പോര്‍ട്ട്

യുഎസിലെ ആയിരക്കണക്കിന് നഗരങ്ങളില്‍ പലതും പ്രേതനഗരങ്ങളാകും എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. വരുന്ന 75 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതായത് 2100 ആകുമ്പോഴെക്കും യുഎസിലെ മൂവായിരത്തോളം നഗരങ്ങളില്‍ പകുതിയോളം പ്രേതനഗരങ്ങളാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇക്കാലയളവില്‍ 12 മുതല്‍ 23 ശതമാനം വരെ ഇടിവ് ജനസംഖ്യയിലും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. നഗരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കപ്പെടുമെന്നല്ല, മറിച്ച് നഗരങ്ങള്‍ ചുരുങ്ങി ചെറുതാകുകയും പാരിസ്ഥിതികമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യും. നിര്‍മാണ മേഖലയിലെ ഇടിവുകള്‍ മൂലം സസ്യജാലങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.

നഗരങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരികെ പോകും. ഇതോടെ പലവിധത്തിലുള്ള തിരിച്ചടികളും സംഭവിച്ചേക്കാം. ഗതാഗതം, വൈദ്യുതി, ശുദ്ധജലം, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയിലെല്ലാം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ പുതിയ പഠനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

 

Latest News