Friday, January 31, 2025

യുക്രൈനെ സഹായിക്കാന്‍ അമേരിക്കന്‍ റോക്കറ്റുകള്‍; റഷ്യയ്ക്ക് വെല്ലുവിളി

റഷ്യന്‍ സേനയുടെ മുന്നേറ്റം തടയുന്നതിന് യുക്രൈന്‍ ഏറെ നാളായി ആവശ്യപ്പെടുന്ന അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം നല്‍കാന്‍ യുഎസ് തീരുമാനിച്ചു. കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് മേഖല പിടിച്ചെടുക്കാനുള്ള റഷ്യയുടെ നീക്കത്തിന് ഇത് വെല്ലുവിളിയാകും.

കൃത്യതയും പ്രഹരശേഷിയും ദൂരപരിധിയും കൂടിയ ഹിമാര്‍സ് റോക്കറ്റുകള്‍ അടക്കമാണ് നല്‍കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

റഷ്യയുടെ മുന്നേറ്റം തടയാനല്ലാതെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇവ നല്‍കുന്നത്. ഐറിസ്-ടി വിമാനവേധ മിസൈലുകളും റഡാറുകളും യുക്രൈന് നല്‍കാന്‍ ജര്‍മനിയും തീരുമാനിച്ചിട്ടുണ്ട്.

ഒരേസമയം ഒന്നിലധികം റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ഹിമാര്‍സ് സംവിധാനത്തിന് 70 കിലോമീറ്ററാണ് റേഞ്ച്. റഷ്യന്‍ മുന്നേറ്റത്തെ സഹായിക്കുന്ന പീരങ്കികളെ ഫലപ്രദമായി തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയും.

Latest News