പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണമെന്നു നിർദേശിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി. സൈബർ ഭീഷണിയും അക്രമാസക്തമായ ഉള്ളടക്കവും കാണുന്നതിൽനിന്നും കുട്ടികളെ തടയാൻ ഓസ്‌ട്രേലിയ നടപടികൾ എടുത്തതിനു പിന്നാലെയാണ് സമാനമായ ഒരു നീക്കം ന്യൂസിലൻഡും നടത്തുന്നത്. അതേസമയം കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയ കമ്പനികളിൽനിന്ന് കൂടുതൽ ഉത്തരവാദിത്തം തേടുന്നതിനെക്കുറിച്ചും പറഞ്ഞുകൊണ്ട് ഭരണകക്ഷിയായ നാഷണൽ പാർട്ടിയുടെ ക്രിസ്റ്റഫർ ലക്‌സൺ അംഗങ്ങളുടെ ബില്ലിനെ അംഗീകരിച്ചു.
സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ നിയമം നിർബന്ധിതമാക്കുമെന്നും 16 വയസ്സിനു മുകളിലുള്ളവരെ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കൂയുള്ളൂ എന്നും അല്ലെങ്കിൽ രണ്ടു മില്യൺ ന്യൂസിലൻഡ് ഡോളർ (£901,984) വരെ പിഴ ഈടാക്കുമെന്നും സഖ്യസർക്കാരിനെ നയിക്കുന്ന ലക്‌സൺ പറഞ്ഞു. “നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് ഇത്. നമ്മുടെ കുട്ടികളെ സുരക്ഷിതമായി നിലനിർത്തുന്നതിൽ സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് ഇത്” – അദ്ദേഹം കൂട്ടിച്ചേർത്തു.