Thursday, January 30, 2025

‘ഡിജിറ്റൽ നൊമാഡുകളെ’ ആകർഷിക്കുന്നതിനും ടൂറിസം വർധിപ്പിക്കുന്നതിനുമായി വിസാനിയമങ്ങൾ പുതുക്കി ന്യൂസിലാൻഡ്

ലോകത്ത് ഏത് കോണിലുമിരുന്ന് ജോലിചെയ്യുകയും ജോലിയോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുന്ന ‘ഡിജിറ്റൽ നൊമാഡുകളെ’ ആകർഷിക്കുന്നതിനായി വിസാനിയമങ്ങളിൽ മാറ്റം വരുത്തി ന്യൂസിലാൻഡ്. വിദൂരമായി ജോലി ചെയ്യുമ്പോൾ യാത്ര ചെയ്യുന്ന വ്യക്തികൾക്കാണ് ഇത് കൂടുതൽ ഉപകാരപ്രദമാകുന്നത്. കോവിഡ് 19 സാരമായി ബാധിച്ച രാജ്യത്തിന്റെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനാണ് ഈ നീക്കം.

പുതിയ നിയമങ്ങൾപ്രകാരം, സന്ദർശകർക്ക് 90 ദിവസം വരെ ന്യൂസിലാൻഡിൽ അവധിക്കാലം ചെലവഴിക്കുമ്പോൾതന്നെ വിദേശ തൊഴിലുടമകൾക്കായി വിദൂരമായി ജോലിചെയ്യാം. ഈ കാലയളവിനുശേഷം, അവർ റസിഡന്റ്സ് ടാക്‌സ് അടയ്‌ക്കേണ്ടിവന്നേക്കാം. ഈ മാറ്റം സന്ദർശകരെ അവരുടെ താമസം നീട്ടാൻ പ്രേരിപ്പിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് വിശ്വസിക്കുന്നു.

പുതിയ നിയമങ്ങൾ എല്ലാ സന്ദർശകവിസകൾക്കും ബാധകമാണ്. വിനോദസഞ്ചാരികളും ദീർഘകാല വിസകളിൽ കുടുംബത്തെയോ, പങ്കാളികളെയോ സന്ദർശിക്കുന്ന വ്യക്തികൾ ഉൾപ്പെടെയുള്ളവർക്കും ഇത് ബാധകമാണ്. എന്നിരുന്നാലും, വിദൂരജോലികൾ വിദേശത്ത് അധിഷ്ഠിതമായിരിക്കണം. കൂടാതെ, രാജ്യത്ത് തൊഴിൽ ആവശ്യമുള്ള സന്ദർശകർക്ക് ഉചിതമായ വിസകൾ ലഭിക്കേണ്ടതുണ്ട്. വിദൂരമായി പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തികളെ ഈ നീക്കം ആകർഷിക്കുമെന്ന് സാമ്പത്തിക വളർച്ചാമന്ത്രി നിക്കോള വില്ലിസ് പ്രതീക്ഷിക്കുന്നു.

ന്യൂസിലാന്റിലെ ടൂറിസം വ്യവസായത്തെ പാൻഡെമിക് സാരമായി ബാധിച്ചതിനാൽ ഈ നീക്കം വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിദൂര തൊഴിലാളികളുടെ കടന്നുകയറ്റം അമിത ടൂറിസത്തിനു കാരണമാകുമെന്ന് ചിലർ വാദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News