ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. രാജ്യ തലസ്ഥാനം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിലെ 50ഓളം സ്ഥലങ്ങളിലാണ് എൻഐഎയുടെ പരിശോധന. ഗുണ്ടാസംഘങ്ങളുടെയും, മയക്കുമരുന്ന് മാഫിയാകളുടെയും താവളങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
ഭീകരരും മയക്കുമരുന്ന് സംഘങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നതാണ് വിവരം.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി മിന്നൽ പരിശോധന നടത്തിയത്. ഭീകരവാദ, മയക്കുമരുന്ന് കേന്ദ്രങ്ങൾ തമ്മിലുള്ള കൂട്ട് കെട്ട് തകർക്കുക എന്നതാണ് എൻഐ എ റെയ്ഡിൻറെ ഉദ്ദേശം.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ 60 ഓളം സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.