Wednesday, February 26, 2025

മുഹമ്മദ് മുബാറക്കിനെതിരെ ഗുരുതര ആരോപണവുമായി എൻഐഎ

സംസ്ഥാന വ്യാപകമായി പിഎഫ്ഐ നേതാക്കളുടെ ഭവനങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് മുബാറക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഐഎ. രാജ്യത്തെ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ ആദ്യകാല പ്രവർത്തകനാണ് അറസ്റ്റിലായ മുബാറക്ക്. കൊലപാതക സ്ക്വഡിലെ അംഗമെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് എൻഐഎ മുബാറക്കിനെതിരെ ഉയർത്തുന്നത്.

നേതാക്കളെ വധിക്കുന്നതിൻറെ ഭാഗമായിട്ടാണ് സ്ക്വാഡ് രൂപീകരിച്ചെതെന്നാണ് എൻഐഎയുടെ ആരോപണം. ആയോധനകല അഭ്യസിച്ചിരുന്ന ഇയാൾ സ്ക്വാഡിലെ മറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നതായും എൻഐഎ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ എൻഐഎ സംഘം നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.

പരിശോധനയിൽ വടിവാളും, മഴുവും ഉൾപ്പടെയുള്ള അയുധങ്ങളാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ബാഡ്മിൻറൻ റാക്കറ്റിനുള്ളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ 20 മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായ മുബാറക്ക് ഹൈക്കോടതി അഭിഭാഷകനാണ്.

Latest News