Tuesday, November 26, 2024

മനുഷ്യകടത്ത്; ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി

ദേശീയ അന്വേഷണ ഏജന്‍സി എട്ടു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മനുഷ്യകടത്തുമായി ബന്ധപ്പെട്ട് റെയ്ഡി നടത്തി. മനുഷ്യകടത്തുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. ത്രിപുര, ആസാം, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഹരിയാന, പുതുച്ചേരി, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍ എന്നിവടങ്ങളിലാണ് പരിശോധന നടന്നത്.

തമിഴ്നാട്ടില്‍ നിന്നുള്ള മുഹമ്മദ് ഇമ്രാന്‍ ഖാനെ ചില ശ്രീലങ്കന്‍ സ്വദേശികളെ അനധികൃതമായി ഇന്ത്യയില്‍ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഐഎ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ റെയ്ഡ് എന്നത് വ്യക്തമല്ല. അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള പ്രത്യേക മനുഷ്യകടത്ത് വിരുദ്ധ അന്വേഷണ യൂണിറ്റ് എന്‍ഐഎയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റോഹിംഗ്യകളെയും ബംഗ്ലാദേശികളെയും ഇന്ത്യന്‍ പ്രദേശത്തേക്ക് വ്യാജ രേഖകള്‍ ചമച്ച് കടത്തിയ കേസില്‍ 2022ല്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു.

 

Latest News