നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ കജുറ മേഖലയില്‍ ജൂണ്‍ അഞ്ചിന് മോട്ടോര്‍ സൈക്കിളുകളിലെത്തിയ കൊള്ളക്കാര്‍ 32 പേരെ കൊല്ലുകയും നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. ജൂണ്‍ ഏഴിനാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. അക്രമികള്‍ നിരവധിപ്പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് സായുധ സംഘങ്ങള്‍ വ്യാപകമാണ്. അവര്‍ സാധാരണക്കാരെ കൊലപ്പെടുത്തുകയും നിരവധിപ്പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നത് വ്യാപകമാണ്. അക്രമം സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഡോഗോണ്‍ നോമ, ഉങ്വാന്‍ സര്‍ക്കി, ഉങ്വാന്‍ മൈകോരി എന്നീ ഗ്രാമങ്ങളിലാണ് അക്രമികള്‍ ആക്രമണം നടത്തിയതെന്ന് സംസ്ഥാന ആഭ്യന്തര സുരക്ഷാ, ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
മാര്‍ച്ച് അവസാനം, കൊള്ളക്കാര്‍ സംസ്ഥാന തലസ്ഥാനമായ കടുനയ്ക്കും ദേശീയ തലസ്ഥാനമായ അബുജയ്ക്കും ഇടയില്‍ ഒരു ട്രെയിന്‍ സ്‌ഫോടനം നടത്തിയിരുന്നു. ഈ സ്ഫോടനത്തില്‍ എട്ട് യാത്രക്കാര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും മറ്റുള്ളവരെ അവര്‍ തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു.