Wednesday, January 22, 2025

നൈജീരിയയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ എഡോയില്‍ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയി. ഉറോമിയിലെ സെന്റ് പാട്രിക് കത്തോലിക്ക പള്ളിയിലെ ഫാ. പീറ്റര്‍ ഉഡോയെയും ഉഗ്‌ബോഹയിലെ സെന്റ് ജോസഫ് റിട്രീറ്റ് സെന്ററില്‍നിന്നുള്ള ഫാ. ഫിലേമോന്‍ ഒബോയെയുമാണ് ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്.

ബെനിന്‍-എക്‌പോമ എക്‌സ്പ്രസ്വേയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സായുധസംഘം ആക്രമിക്കുകയായിരുന്നു. ബെനിനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം ഉറോമിയിലേക്കുള്ള യാത്രയിലായിരുന്നു വൈദികര്‍.

കത്തോലിക്ക വൈദികര്‍ക്കെതിരേ എഡോയില്‍ ആക്രമണം പതിവായിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഫാ. ക്രിസ്റ്റഫര്‍ ഒഡിയ എന്ന കത്തോലിക്ക വൈദികനെ സായുധസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

വൈദികരെ തട്ടിക്കൊണ്ടുപോയ വിവരം സ്ഥിരീകരിച്ച എഡോയിലെ പോലീസ് തലവന്‍, ഫാ. അമോസ് അബ്ഹുലിമാന്‍ എന്ന വൈദികന്‍ സ്റ്റേഷനിലെത്തി വൈദികരെ കാണാതായ വിവരം അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഫാ. ഇമ്മാനുവേല്‍ സിലാസ് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയതായി കഫന്‍ചാന്‍ രൂപത പറഞ്ഞു.

Latest News