നൈജീരിയയില്‍ ക്രൈസ്തവ ദേവാലയത്തിലുണ്ടായ വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. തോക്കുധാരികള്‍ വിശ്വാസികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഓവോ പട്ടണത്തിലെ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവാലയത്തില്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് ആയുധധാരികള്‍ പ്രവേശിച്ചത്.
ഒരു പുരോഹിതനെയും ചില വിശ്വാസികളെയും ഇവര്‍ തട്ടിക്കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയോ തട്ടിക്കൊണ്ടുപോയവരുടെയോ കണക്കുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒന്‍ഡോയിലുള്ള ദേവാലയത്തില്‍ തോക്കുധാരികളായ അക്രമികള്‍ കടന്നുകയറി വിശ്വാസികളെ കൊലപ്പെടുത്തിയതായി സംസ്ഥാന ഗവര്‍ണറും അറിയിച്ചു. ഗവര്‍ണര്‍ അകെരെഡോലു ആളുകളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.