Tuesday, November 26, 2024

സിഐഎസ്എഫ് ഡയറക്ടർ ജനറലാകുന്ന ആദ്യ വനിതയായി നീന സിങ്

കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐഎസ്എഫ്) ഡയറക്ടർ ജനറലായി നീന സിങ് നിയമിതയായി. കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് നീന സിങ്. 2024 ജൂലൈ 31 വരെയാണു നിയമന കാലാവധി.

1989 ബാച്ച് രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥയായ നീന സിഐഎസ്എഫിൽ സ്പെഷൽ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. 2013-18 കാലഘട്ടത്തിൽ സി.ബി.ഐയിൽ ജോയിന്റ് ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ ദേശീയ അന്തർദേശീയ തലങ്ങളിലുള്ള നിരവധി ഉയർന്ന കേസുകളുടെ മേൽനോട്ടം വഹിച്ചു. 2021 മുതൽ സിഐഎസ്‌എഫിൽ ആദ്യം എഡിജിയായും പിന്നീട് സ്പെഷ്യൽ ഡിജിയായും 2023 ഓഗസ്റ്റ് 31 മുതൽ ഡിജി ഇൻ-ചാർജ് ആയും ജോലി ചെയ്തു.

ബീഹാർ സ്വദേശിയായ അവർ പട്‌ന വിമൻസ് കോളജ്, ജെഎൻയു, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. നിലവിൽ കേന്ദ്ര ഗവൺമെന്റിൽ ഉപഭോക്തൃകാര്യ സെക്രട്ടറിയായി ചുമതലയുള്ള രോഹിത് കുമാർ സിങ് ആണ് ഭർത്താവ്.

Latest News