Friday, April 11, 2025

കേന്ദ്രസര്‍വകലാശാലകളിലെ ബിരുദപ്രവേശനത്തിന് ഇനി പ്രവേശനപരീക്ഷ; പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ല; മലയാളത്തിലും പരീക്ഷയെഴുതാം

കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു മാര്‍ക്ക് പരിഗണിക്കില്ല. പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനമെന്ന് യുജിസി അറിയിച്ചു.

പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ ആദ്യ ആഴ്ച്ചയോടെ അപേക്ഷിക്കാം. ഇത്തവണ മുതല്‍ മലയാളമടക്കം 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തുമെന്നും യുജിസി വ്യക്തമാക്കി. ഓണ്‍ലൈനായാകും പരീക്ഷ നടത്തുക.

ഡല്‍ഹി സര്‍വകലാശാലയില്‍ ഉള്‍പ്പടെ ബിരുദ പ്രവേശനത്തിന് ബോര്‍ഡ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുന്നതില്‍ അപാകതകളുണ്ടെന്ന് നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഈ പരാതി പരിഹരിക്കാനാണ് പുതിയ നടപടി. എല്ലാ കേന്ദ്ര സര്‍വകലാശാലകളും നിര്‍ബന്ധമായും പ്രവേശനം പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നും യുജിസി നിര്‍ദേശിച്ചു.

 

Latest News