മ്യാന്മറിലെ അതിര്‍ത്തിയില്‍ ഇന്ത്യ വേലി നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വംശീയ സംഘട്ടനങ്ങളില്‍ നിന്ന് രക്ഷതേടി മ്യാന്മാര് സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അമിത് ഷാ അസം പോലീസ് കമാന്‍ഡോ പാസ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പോലെ മ്യാന്മറുമായുള്ള അതിര്‍ത്തിയും സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭാരതം-മ്യാന്മാര് അതിര്‍ത്തിയിലെ മ്യാന്മാര് കരസേനയുടെ ക്യാമ്പ് ഗോത്ര സായുധസംഘടനയായ അരാകന് സേന ആക്രമിച്ചതിനെ തുടര്‍ന്ന് നിരവധി സൈനികരാണ് മ്യാന്മാര് അതിര്‍ത്തി കടന്നെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാന്മര് സൈനികരാണ് ഇന്ത്യയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ എത്തിയ സൈനികര്‍ മിസോറാമിലെ ലോങ്ട്ലായ് ജില്ലയില്‍ അഭയം പ്രാപിച്ചുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം മ്യാന്മറില് നിന്നെത്തിയ സൈനികരെ തിരിച്ചയക്കാനുള്ള നടപടികള്‍ ഉറപ്പാക്കണമെന്ന് നേരത്തേ മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.