Sunday, April 20, 2025

ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ ഇന്ത്യ- പാക്ക് ക്രിക്കറ്റ് മത്സരം ഇല്ല: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ

അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയിലേക്കുളള നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നതുവരെ പാകിസ്താനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങളൊന്നും ഇന്ത്യ കളിക്കില്ല. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അനന്ത്നാ​ഗ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ​കായിക മന്ത്രിയുടെ പ്രതികരണം.

2012-13ലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ അവസാനം ക്രിക്കറ്റ് പരമ്പര കളിച്ചത്. അന്ന് മത്സരങ്ങൾ ഇന്ത്യയിലാണ് നടന്നത്.  ഈ മാസം ആദ്യം ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും പാകിസ്താൻ സന്ദർശിച്ചിരുന്നു. ഏഷ്യാ കപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ബിസിസിഐ സംഘത്തിന്റെ സന്ദർശനം. വീണ്ടും ഇന്ത്യ-പാകിസ്താൻ പരമ്പരകൾ നടക്കുമെന്ന് സന്ദർശനശേഷം ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അനന്ത്നാ​ഗ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തീരുമാനം കടുപ്പിക്കുകയായിരുന്നു.

അതേസമയം, അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാകിസ്താനും തിരിച്ചടിച്ചു.

Latest News