Monday, November 25, 2024

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കര്‍ശന ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കര്‍ശന ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. മന്ത്രിമാരുടെ അടക്കം ശമ്പളം വെട്ടിക്കുറച്ച് കൊണ്ടുള്ള തീരുമാനമാണ് പാക് സര്‍ക്കാര്‍ കൈകൊണ്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.

മന്ത്രിമാരുടെ ചെലവുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് നിര്‍ത്തി. ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ മന്ത്രിമാരും അത് തിരികെ നല്‍കണം. മന്ത്രിമാര്‍ക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വി ഐ പി താമസം അവസാനിപ്പിച്ചു. എല്ലാ വി ഐ പി യാത്രകളും ഇക്കോണമി ക്ളാസില്‍ ആക്കി. ചെലവ് ചുരുക്കലിനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഎഫ് അടക്കം നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് പാക് സര്‍ക്കാര്‍ കടന്നത്.

 

Latest News